Image default
Uncategorized

അമ്പിളി വധക്കേസ്: പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം; രണ്ട് ലക്ഷം രൂപ പിഴ

0:00

അമ്പിളി വധക്കേസ്: പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം; രണ്ട് ലക്ഷം രൂപ പിഴ

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. ജഡ്ജി എസ്. ഭാരതിയാണ് വിധി പ്രസ്താവിച്ചത്.
2024 മേയ് 18നാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയാണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്ക് തെക്കുഭാഗത്തുവച്ചായിരുന്നു കൊലപാതകം.
ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുടുംബവഴക്കിനെ തുടര്‍ന്ന് അമ്പിളിയെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് കോടതി കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവദിവസം തന്നെ ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ റിമാന്‍ഡ് ചെയ്തു. വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി സമര്‍പ്പിച്ച ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു.
വിച്ചാരണക്കിടെ പ്രോസിക്യൂഷന്‍ ദൃക്‌സാക്ഷികളെയും ശാസ്ത്രീയവും മെഡിക്കല്‍ അടിസ്ഥാനത്തിലുള്ളതുമായ നിര്‍ണായക തെളിവുകളും ഹാജരാക്കി. സി.പി.ഒ മാത്യു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. അഡീഷണല്‍ ഗവ. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എ. ശ്രീമോന്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."