Image default
Uncategorized

ടിക്കറ്റ് എടുത്തില്ലെന്ന് കേസ്; ലേഡീസ് വെയിറ്റിങ് റൂം ഉപയോഗിച്ച സ്ത്രീ കുറ്റക്കാരിയല്ലെന്ന് കോടതി

0:00

ടിക്കറ്റ് എടുത്തില്ലെന്ന് കേസ്; ലേഡീസ് വെയിറ്റിങ് റൂം ഉപയോഗിച്ച സ്ത്രീ കുറ്റക്കാരിയല്ലെന്ന് കോടതി

തൃശ്ശൂർ: യാത്രാ ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ് റൂം ഉപയോഗിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് നൽകിയ കേസിൽ പ്രതിയായ ചന്ദ്രമതി കുറ്റക്കാരിയല്ലെന്ന് കോടതി കണ്ടെത്തി. തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
2012-ൽ പുലർച്ചെയുണ്ടായ ട്രെയിനിൽ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാനായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ചന്ദ്രമതി, ടിക്കറ്റ് രാത്രി 12ന് ശേഷം മാത്രമേ ലഭ്യമാകൂ എന്ന അറിയിപ്പിനെ തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ അനുവാദത്തോടെ ലേഡീസ് വെയിറ്റിങ് റൂമിൽ വിശ്രമിക്കുകയായിരുന്നു. ഇതിന്റെ പേരിൽ ആർപിഎഫ് ചുമത്തിയ കേസിലാണ് കോടതി വെറുതെ വിട്ടത്.
പ്രോസിക്യൂഷന് ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്നും, പ്രതി സ്റ്റേഷനിൽ ശല്യം സൃഷ്ടിച്ചതായോ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതായോ തെളിവില്ലെന്നും കോടതി വിലയിരുത്തി. പ്രതിക്കുവേണ്ടി ജില്ലാ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഡ്വ. എഡ്വിന ബെന്നി ഹാജരായി.

Related post

മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യതാപമേറ്റു

Time to time News

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു

Time to time News

ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."