Image default
Uncategorized

വൻ സ്ഫോടക ശേഖരം പിടികൂടിയ സംഭവം: അകമ്പടി വാഹനത്തിലെ കാർ ഡ്രൈവർ കൂടി അറസ്റ്റിൽ; അന്വേഷണം നിർണായക ഘട്ടത്തിൽ

0:00

വൻ സ്ഫോടക ശേഖരം പിടികൂടിയ സംഭവം: അകമ്പടി വാഹനത്തിലെ കാർ ഡ്രൈവർ കൂടി അറസ്റ്റിൽ; അന്വേഷണം നിർണായക ഘട്ടത്തിൽ

പാലക്കാട്: തണ്ണിമത്തൻ ചരക്കിന്റെ മറവിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടിയായി എത്തിയ കാറിന്റെ ഡ്രൈവറായ തമിഴ്‌നാട് സ്വദേശി ദുരൈരാജിനെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അറസ്റ്റുകളുടെ എണ്ണം രണ്ടായി.
ബുധനാഴ്ച രാത്രി പാലക്കാട് മെഡിക്കൽ കോളേജ് പരിസരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് അതീവ അപകടകരമായ സ്ഫോടക ശേഖരം പൊലീസ് പിടികൂടിയത്. തമിഴ്‌നാട് ധാരാപുരം–തുപ്പൂർ മേഖലയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ പിക്കപ്പ് വാഹനത്തെ സാഹസികമായി പിന്തുടർന്ന് തടഞ്ഞുനിർത്തിയാണ് പരിശോധന നടത്തിയത്. വാഹനത്തിനുള്ളിൽ ടാർപ്പായ ഉപയോഗിച്ച് മൂടിയ നിലയിൽ മുകളിൽ തണ്ണിമത്തൻ ചാക്കുകൾ നിരത്തിയിരുന്നു. ഇവ നീക്കം ചെയ്തപ്പോഴാണ് അടിഭാഗത്ത് 100-ലധികം പെട്ടികളിലായി സൂക്ഷിച്ചിരുന്ന വൻ സ്ഫോടക ശേഖരം കണ്ടെത്തിയത്.
പരിശോധനയിൽ 18,000 ജലാറ്റിൻ സ്റ്റിക്കുകളും 4,800 ഡിറ്റണേറ്ററുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിന്റെ ഗുരുതരത്വം കണക്കിലെടുത്ത് അഗ്നിരക്ഷാസേനയുടെ സാന്നിധ്യത്തിൽ സുരക്ഷാ മുൻകരുതലുകളോടെ പരിശോധനയും മാറ്റിപ്പാർപ്പിക്കലും നടത്തി.
സ്ഫോടക വസ്തുക്കൾ കടത്തിയ പിക്കപ്പ് വാഹനമോടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാറിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇയാൾക്ക് വഴികാട്ടാനും നീക്കങ്ങൾ നിരീക്ഷിക്കാനും വേണ്ടിയാണ് അകമ്പടി വാഹനം ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കാർ ഡ്രൈവറായ ദുരൈരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തുക്കളുടെ ഉറവിടം, ഗതാഗത ശൃംഖല, ലക്ഷ്യസ്ഥലം, ഇടനിലക്കാർ, പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നാണ് സൂചന.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."